2045 ഒക്ടോബര്‍ 8,
ചെമ്പനാട്ടെ വര്‍ഗീസിന്റെ മോള് കത്രീന പ്രസവിച്ചു, കുഞ്ഞിനു മൂന്നു കണ്ണ്... കേട്ടവര്‍ കേട്ടവര്‍ നെഞ്ചില്‍ കൈവച്ചു പറഞ്ഞു..
ഭഗവാനെ ശ്രീ പരമേശ്വരാ അങ്ങ് ഇവിടെ അവതരിച്ചോ??
ദിവ്യ കുഞ്ഞിനെ കാണാന്‍ വേണ്ടി ആ നാട് മുഴുവന്‍ അങ്ങോട്ട് ഓടി.. കണ്ടവര്‍ കണ്ടവര്‍ തൊഴുതു മാറി നിന്നു.. അന്ന് മുതല്‍ ചെമ്പനട്ടെ വര്‍ഗീസിന് ഒരു ഹിന്ദുത്വ ചായ്വ് കണ്ടു തുടങ്ങി.. അമ്പലം കണ്ടാല്‍ അറിയാതെ നെഞ്ചില്‍ കൈവച്ചു ഈശ്വരാ എന്ന് വിളിക്കും, അമ്പലത്തിലെ പൂജകള്ക്കൊക്കെ സംഭാവന, നെറ്റിയില്‍ ചന്ദനക്കുറി...അങ്ങനെ വര്‍ഗീസ് മൊത്തത്തില്‍ ആളൊന്നു മാറി... അധിക നാള് കഴിയുന്നതിനു മുന്‍പ് തന്നെ മറ്റൊരു വാര്‍ത്തയും ആ നാടിനെ നടുക്കി, കിഴക്കന്‍ ചെരിവിലെ ഒരു കുഞ്ഞിന്റെ ചെവിയും മൂക്കും വേഗത്തില്‍ വളരുന്നു... എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.. കലികാല വൈഭവം... ദേവലോകത്ത് നിന്നു എല്ലാരും ഇങ്ങു പോരുവാണോ, എന്തെങ്കിലും അത്യാപത്ത് വരുന്നത് തടയാന്‍ ദൈവങ്ങള്‍ എല്ലാം അവതരിക്കുവാണോ?
ഞാനടക്കം പ്രയാമായ എല്ലാവരിലും ഈ സംശയം ആണ് ആദ്യം വന്നതു... പക്ഷെ അന്നാട്ടിലെ ചില വിദ്യാ സമ്പന്നര്‍ ആയ ചെറുപ്പക്കാര്‍ ഒരു സംശയം പ്രകടിപ്പിച്ചു... ഇതൊരു ജനിതക മാറ്റത്തിന്റെ തുടക്കമാണോ? ഞെട്ടലോടെയാണ് ഈ സംശയം എല്ലാരും കേട്ടത്... ശരിയാവുമോ? ഏതായാലും ഇതിപ്പോള്‍ പതിവാണ്... ഈ ഗ്രാമം എന്നല്ലാ ലോകത്തിന്റെ എല്ലാ ഇടത്തും ഇതുപോലെയുള്ള വാര്‍ത്തകള്‍ പതിവായി തുടങ്ങി...
ഞാനടക്കമുള്ള പ്രായമുള്ളവര്‍ ആ ഒരു സംശയം ഒന്ന് വിശകലനം ചെയ്യാന്‍ വേണ്ടി പപ്പനാവന്റെ ചായക്കടയില്‍ കൂടി..
എടോ നമ്പൂരി, താന്‍ പറ... തനിക്കെന്തു തോന്നുന്നു...
എടാ ചെറിയാച്ചാ.. താന്‍ ശ്രദ്ധിച്ചോ എന്ന് എനിക്കറിയില്ല... എന്നാലും എനിക്ക് തോന്നുന്നത്, കാലം ചെല മാറ്റങ്ങള്‍ ഒക്കെ മനുഷ്യനില്‍ വരുത്തുന്നുണ്ട്... താന്‍ ഓര്‍ക്കുന്നോ പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ സുന്ദരിമാരായ പെണ്ണുങ്ങളെ വായിനോക്കാന്‍ വേണ്ടി നമ്മള് മെനക്കെട്ട് നില്‍ക്കുന്നത്.... ആ ഒരു സൌന്ദര്യം താന്‍ കാണാറുണ്ടോ ഇപ്പോള്‍ എവിടെ എങ്കിലും? നീ പറ നമ്മുടെ ഒക്കെ കൊച്ചുമക്കള്‍ക്ക് നമ്മുടെ മക്കളുടെ അത്ര സൌന്ദര്യം ഉണ്ടോ? നല്ല ഉറപ്പുള്ള ആരോഗ്യമുള്ള ഒരു ശരീരം താന്‍ കണ്ടിട്ട് എത്ര നാള് ആയി.. ഓര്‍ക്കുന്നോ പണ്ട് നമ്മള് GYM ഇല് പോയി പൈസ കൊടുത്തിട്ട് അന്ന് രാത്രി മുഴുവന്‍ ഹൃതിക് റോഷന്റെ ബോഡി ഉം നമ്മുടെ തലയും ആയി സ്വപ്നം കണ്ടത്.. അത് പോലെ നല്ല ബോഡി ഉള്ള ഒരു നടന് ഉണ്ടോ നമുക്ക്? എന്താ ശരിയല്ലേ....
ഈ ചോദ്യം ചെറിയാച്ചന്നോട് ചോദിച്ചിട്ട് കൃഷ്ണപിള്ളയെ നമ്പൂരി ഒന്ന് നോക്കി... കൃഷ്ണപിള്ളയുടെ കണ്ണുകള്‍ ഈറന്‍ അണിഞ്ഞിരിക്കുന്നു... അത് തുളുമ്പി ഒഴുകാന്‍ തുടങ്ങി... കാരണം എല്ലാര്ക്കും മനസ്സിലായി... കൃഷ്ണപിള്ളയുടെ മോളും ഗര്‍ഭിണി ആണ്... അടുത്ത മാസം ആണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്.... ഒരു വൈകല്യവും ഇല്ലാതെ ഒരു കുഞ്ഞിനെ തരാന്‍ ഹിന്ദു ദൈവങ്ങളോടും, കൃസ്ത്യന്‍ ദൈവങ്ങളോടും , മുസ്ലിം ദൈവങ്ങളോടും എന്നും കൃഷ്ണപിള്ള കരഞ്ഞു പറയും... എല്ലാം ഒരു മനസ്സമാധാനത്തിന് വേണ്ടി...
ഏതായാലും ആ ചര്‍ച്ച തുടരാന്‍ ആര്‍ക്കും ഒരു താല്പര്യവും ഇല്ലായിരുന്നു...
ഒന്നും അങ്ങോട്ട് അന്ഗീകരിക്കാന് മനസ്സിന് മടി..
ഈ ലോകത്തിന്റെ നാശം മനുഷ്യന്റെ കൈ അബദ്ധങ്ങള്‍ കൊണ്ടാണോ... വിവേചന ബുദ്ധി ഇല്ലാതെ സമ്പാദിച്ചു കൂട്ടാനുള്ള തിരക്കില്‍ വരും തലമുറയെ നമ്മള് മറന്നു പോയോ?
ഈ ലോകത്തിന്റെ നാശം മനുഷ്യന്റെ കൈ അബദ്ധങ്ങള്‍ കൊണ്ടാണോ... വിവേചന ബുദ്ധി ഇല്ലാതെ സമ്പാദിച്ചു കൂട്ടാനുള്ള തിരക്കില്‍ വരും തലമുറയെ നമ്മള് മറന്നു പോയോ?
എല്ലാരും പരമ ഭക്തരാണ് ഇന്ന്... എല്ലാരും ഉദാര മനസ്കര്‍.... എല്ലാരും എന്ത് സഹായം ചെയ്യാനും സന്നധര്‍...
വായ്ക്കരി ഇടാന്‍ കുടുംബത്തില്‍ ഇളം തലമുറ ഇല്ല എന്നത് തന്നെ കാരണം... ഒരു കുട്ടി ഉണ്ടാവുക എന്ന് പറഞ്ഞാല്‍ തന്നെ അത് വളരെ അപൂര്‍വ്വമാണ്... അങ്ങനെ ഉണ്ടായാല്‍ തന്നെ ജനിതക വൈകല്യങ്ങള്‍ പ്രകടം... പിന്നെ ആര്‍ക്കു വേണ്ടി ആണ് ഈ സമ്പാദ്യമെല്ലാം... ഇന്നലെ പത്രത്തിലെ തന്നെ പ്രധാന വാര്‍ത്ത മനസ്സിനെ കുളിരനിയിക്കുന്നതായിരുന്നു... സോമാലിയായിലെ പട്ടിണി മാറുന്നു... എല്ലാവര്ക്കും ഭക്ഷണം കിട്ടാന്‍ ഗവര്‍ന്മെന്റ് സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നു.. അമേരിക്ക ആണ് സഹായത്തിനു മുന്‍ പന്തിയില്‍...
വായ്ക്കരി ഇടാന്‍ കുടുംബത്തില്‍ ഇളം തലമുറ ഇല്ല എന്നത് തന്നെ കാരണം... ഒരു കുട്ടി ഉണ്ടാവുക എന്ന് പറഞ്ഞാല്‍ തന്നെ അത് വളരെ അപൂര്‍വ്വമാണ്... അങ്ങനെ ഉണ്ടായാല്‍ തന്നെ ജനിതക വൈകല്യങ്ങള്‍ പ്രകടം... പിന്നെ ആര്‍ക്കു വേണ്ടി ആണ് ഈ സമ്പാദ്യമെല്ലാം... ഇന്നലെ പത്രത്തിലെ തന്നെ പ്രധാന വാര്‍ത്ത മനസ്സിനെ കുളിരനിയിക്കുന്നതായിരുന്നു... സോമാലിയായിലെ പട്ടിണി മാറുന്നു... എല്ലാവര്ക്കും ഭക്ഷണം കിട്ടാന്‍ ഗവര്‍ന്മെന്റ് സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നു.. അമേരിക്ക ആണ് സഹായത്തിനു മുന്‍ പന്തിയില്‍...
ലോകം മുഴുവന്‍ നല്ല മനുഷ്യരെ കൊണ്ട് നിറയുന്നു... മനസ്സിന് സുഖം പകരാന്‍ ഇതില്‍ കൂടുതല്‍ എന്ത് വാര്‍ത്ത ആണ് വേണ്ടത്... പണ്ട് പട്ടിണി ഇല്ലാതിരുന്ന ഒരേ ഒരു ഗ്രാമമേ ഇന്ത്യാ മഹാരാജ്യത് ഉള്ളതായി കേട്ടു കേള്‍വി ഉണ്ടായിരുന്നൊള്ളൂ..വൈക്കം ... അവിടുത്തെ ക്ഷേത്രവും വീടുകളും " അത്താഴ പഷ്നിക്കാരുണ്ടോ" എന്ന് വിളിച്ചു ചോദിച്ചു ഇല്ലെന്നു ഉറപ്പു വരുത്തിയ ശേഷമേ അടക്കാരോള്ളൂ..ഇന്നിപ്പോള്‍ ലോകം മുഴുവന്‍ പട്ടിണി മാറിയിരിക്കുന്നു... ഈശ്വരന് ഭൂമിയില്‍ അവതരിക്കാതെ തന്നെ ലോകം നന്മയുടെ വഴിയില്‍...
പക്ഷെ നമ്മള് താമസിച്ചു പോയോ....