Search This Blog

Wednesday, August 25, 2010

നാരദര്‍നാരദര്‍ എന്ന് പറയുമ്പോഴേ എല്ലാ തലയിലും ഏഷണി എന്ന ഒറ്റ കാര്യമേ തര്‍ജിമ ആയി വരൂ. എന്റെ നാട്ടിലും ഒരു നാരദന്‍ ഉണ്ടായിരുന്നു. ഈ പേര് ഞങ്ങള്‍ ചില ആള്‍ക്കാരുടെ ഇടയില്‍ മാത്രമേ പ്രചാരത്തില്‍ ഒള്ളു. പുള്ളിയുടെ സ്വഭാവ ഗുണങ്ങള്‍ കൊണ്ട് ഞങ്ങള്‍ ഇട്ട പേരാണ് അത്. ഏതായാലും പഞ്ചാബിലെ സിഖ് കാരുടെ താടി കഴിഞ്ഞാല്‍ പുള്ളിയുടെ താടി മാത്രമേ ഇത്ര ഭംഗി ആയി ചീകി ഒരുക്കി വച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടോള്ളൂ. ഇദ്ദേഹത്തിന്‍റെ ശബ്ദം സ്ത്രീശബ്ദവുമായി ഒരു ചെറിയ ഇണക്കം ഒണ്ട്‌. ഏതായാലും ഇദ്ദേഹം ആധുനിക യുഗത്തിലെ ഒരു ചെറുപ്പക്കാരന്‍ ആയിരുന്നു. 
പുള്ളിയുടെ അച്ഛന് ഒരു പലചരക്ക് കടയുണ്ട്, പൊന്മണിയുടെ കട ക്ഷയിച്ചപ്പോള്‍ പൊങ്ങി വന്ന മറ്റൊരു ബിസിനസ്‌ സ്രാവ്. നാരദര്‍ ഇടയ്ക്കു അച്ഛനെ സഹായിക്കാന്‍ കടയില്‍ നില്‍ക്കാറുണ്ട്.. ആവിശ്യത്തിന് രാഷ്ട്രീയവും മത സഹിഷ്ണുതയും  ഒക്കെ പറഞ്ഞു നാട്ടുകാരെ കയ്യില്‍ എടുക്കാന്‍ വേണ്ട അടവുകള്‍ അറിയാവുന്ന ഒരു തന്ത്ര ശാലി .... M A ധവാന്‍ .. നമുക്ക് ഇദ്ദേഹത്തെ മഹാദേവന്‍ എന്ന് വിളിക്കാം തല്ക്കാലം... ഈ കടയിലെ ഒരു നിത്യ പ്രതിഷ്ഠ ആയിരുന്നു കാള്‍ മാക്സ് (കൃഷ്ണന്‍കുട്ടി ചേട്ടന്‍.. നീണ്ട താടിയും മീശയും മുടിയും ആവശ്യത്തിനു കമ്മ്യൂണിസവും ഉള്ളതുകൊണ്ട് വീണ പേരാണ് ).... ആഗോളവല്‍ക്കരണവും ആത്മഹത്യയും ആണ് അവിടുത്തെ ചൂടന്‍ വിഷയങ്ങള്‍....പല ജോലികള്‍ മാറി മാറി ചെയ്തു എല്ലാ ജോലിയും ബൂര്‍ഷ്വാസികള്‍ക്കു ആണ് നല്ലതെന്ന് വിശ്വസിക്കുന്ന ആള്‍ ആണ് നാരദര്‍.... പുള്ളി തനിക്കവശ്യമുള്ളതും അല്ലാത്തതുമായ വിവരങ്ങള്‍ ശേഖരിക്കുന്നത് ഒരു ചെറിയ ഉദാഹരണം വഴി പറയാം...

നാരദര്‍ എന്റെ  അനിയനോട് : ഇപ്പം ഗള്‍ഫില്‍ ഒക്കെ പ്രശ്നങ്ങള്‍ ആണെന്ന് കേട്ടു... കമ്പ്യൂട്ടര്‍ കാര്‍ക്ക് ആണ് കൂടുതല്‍ പ്രശ്നങ്ങള്‍ എന്ന് കേട്ടല്ലോ...
അനിയന്‍ : ഹം..... ശരിയാ ... ആഗോള തലത്തില്‍ പ്രശ്നങ്ങള്‍ ഒണ്ട്‌... 
നാരദര്‍ : അപ്പോള്‍ ചേട്ടന്‍റെ ജോലിക്ക്  കുഴപ്പം വല്ലോം ...... (മുഴുവന്‍ ചോദിക്കില്ല അതാണ്‌ സ്റ്റൈല്‍)
അനിയന്‍:  ഹം.... ഇല്ലാതില്ലാ...  (അനിയന്‍ കടയില്‍ നിന്നും സാധങ്ങള്‍ വാങ്ങി പോയി..)
അതിനു ശേഷം നാരദര്‍ കടയില്‍ ഇരുന്നവരോടായി : പ്രശ്നങ്ങള്‍ ഉണ്ടെന്നേ... എന്റെ ഒരു കൂട്ടുകാരന്‍ ഗള്‍ഫ്‌ ഇല്‍ ഇവന്റെ ചേട്ടന്‍റെ കമ്പനി ക്ക്  അടുത്ത് ജോലി ചെയ്യുന്നുണ്ടന്നെ... അവന്‍ എന്നോട് പറഞ്ഞാരുന്നു... അവിടെ  ആകെ പ്രശ്നങ്ങള്‍ ആണെന്ന്... എല്ലാവരെയും ജോലിയില്‍ നിന്നും പിരിച്ചു വിടുന്നു... (ഈ ഭാഗം പുള്ളി വെറുതെ കയ്യില്‍ നിന്നും എടുത്തു കാച്ചിയതാണ്...)
കടയില്‍ ഇരുന്നവര്‍ ഈ വിഷയം മറ്റുള്ളവരോട് പറയുമ്പോള്‍ സൌകര്യത്തിനായി നാരദന്‍ പറഞ്ഞ ഭാഗം വിടും.... അപ്പോള്‍ കഥ ഇങ്ങനെ ആയി.... 
"നമ്മുടെ ളാകത്തെ മൂത്ത പയ്യന്‍റെ ഗള്‍ഫിലെ ജോലി പോകാറായി... അവന്റെ അനിയന്‍ ആണ് പറഞ്ഞത്....."
എങ്ങനെ ഉണ്ട്... കഥയുടെ വഴിത്തിരിവ്...
ടിയാനെ ഞാന്‍ കഴിഞ്ഞ തവണ അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ കാണാന്‍ ഇടയായി... പുള്ളി എന്നെ മാറ്റി നിര്‍ത്തി സ്വകാര്യമായി പറഞ്ഞു (വേറെ ആരും ആ പരിസരത്ത് ഇല്ല... എങ്കിലും സ്വകാര്യമായാണ് പറഞ്ഞത്..) ..
മാഷെ എങ്ങനെ എങ്കിലും അവിടെ (ഗള്‍ഫില്‍) നമുക്ക് കൂടി ഒരു ചാന്‍സ് നോക്കണം.. ഇവിടെ നിന്നിട്ട് ഒരു രക്ഷയുമില്ല... 

ആ നിമിഷം എന്‍റെ ചെവിയില്‍ ആംബുലന്‍സിന്റെ നിലവിളി ശബ്ദം മുഴങ്ങി....

6 comments:

 1. Pora....deepuvinte nilavaram vanilla...blogs pathuke aavam...

  ReplyDelete
 2. hmm... theerchayaayum pariganikkum... enikkum thonni... aavesham moothathaanu...

  ReplyDelete
 3. aavesham nallathalla :)
  take ur time, dont rush....

  ReplyDelete
 4. Bracketukal ozhivakkam, athu avarthanam feel cheyyikkunnu.

  ReplyDelete
 5. ഓഹോ അപ്പോള്‍ അനിയന്‍ അങ്ങനെ ഒന്നും പറഞ്ഞില്ലായിരുന്നു, അല്ലേ ? അതോ അനിയന്‍ പറഞ്ഞയിരുന്നോ ? അല്ല ചുമ്മാ ചോദിച്ചതാ .

  ReplyDelete
 6. കൊള്ളാം, ആശാന്‍ ബ്ലോഗ്‌ എഴുതി തകര്‍ക്കുവനെല്ലോ? അവിടെ കമ്പനിയില്‍ ഇപ്പൊ പണി കുറവാണോ ? അല്ല ആഗോള പ്രതിസന്തി ആണോ എന്ന് അറിയാനാ.ചുമ്മാതാ കേട്ടോ ,എഴുതൂ , തകര്‍ത്തു എഴുതൂ.നാട്ടു കാര്യങ്ങള്‍ പലര്‍ക്കും അറിയില്ലല്ലോ.

  ReplyDelete