Search This Blog

Thursday, December 16, 2010

ഡാഡി വെയര്‍ !!!


ഒരു ബാല്യ കാല തമാശ്... ഒരു സായിപ്പും മദാമ്മയും ചായ കുടിക്കാന്‍ ഒരു ചെറിയ ചായക്കടയില്‍ കയറി.... 
സായിപ്പ് - റ്റൂ റ്റീ ...
ചായക്കടക്കാരന്‍ - ഹ... എന്നാല്‍ ആ പിന്നാംബുരത്തോട്ടെങ്ങാനും  പോ എന്‍റെ സായിപ്പേ...

ഇത് ഇംഗ്ലീഷ് നെ മലയാളീകരിച്ച മലയാളിയുടെ  നര്‍മ്മ ബോധം.  പ്രൈമറി ക്ലാസ്സ്‌ മുതല്‍ ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങിയതാണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം...  ഇവിടെ ദുഫായില്‍ മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഇല്‍ അയച്ചിട്ട് അവരുടെ ഇംഗ്ലീഷ് കേട്ടു കോരിത്തരിച്ചിരിക്കുന്ന നാടന്‍ മലയാളികള്‍ ധാരാളമുണ്ട്. പിള്ളാരുടെ മുന്‍പില്‍ കൊച്ചാവരുതെന്നു കരുതി അവരും പറയും തന്നാലാവും വിധം... എന്ത്?? ഇംഗ്ലീഷ്...  
സ്ഥലം കരാമാ പാര്‍ക്ക് ആണ്.... ഞങ്ങള്‍ സുഹൃത്തുക്കള്‍ വെടിവട്ടം കൂടുന്ന സ്ഥലം.... ആരുടെയെങ്കിലും പരദൂഷണവും കുന്നായ്മയും പറഞ്ഞു സമയം കളയുന്ന നേരം... ഈ വെടിവട്ടത്തില്‍ നിന്നു മാറി നില്ക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും ഇഷ്ടമല്ല... മറ്റൊന്നും കൊണ്ടല്ല, അന്ന് ആരെങ്കിലും വന്നിട്ടില്ലെങ്കില്‍ അവനെകുറിചായിരിക്കും പരദൂഷണത്തില്‍ ഏറിയ പങ്കും. ഈ സമയം അവിടെ ഒരു നാടന്‍ മദാമ്മയെ ഞങ്ങള്‍ നോട്ട് ചെയ്തു....മലയാളിസം വെസ്റ്റേണ്‍ ഇസത്തില്‍ മുക്കിയെടുത്ത ഒരു അമ്മായി. അവിടവിടെയായി വരിഞ്ഞു മുറുക്കിയ ബന്ധനങ്ങളില്‍ നിന്നും ശരീരാവയവങ്ങള്‍ രക്ഷപെടാനുള്ള വിങ്ങിപ്പോട്ടല്‍ ഒറ്റ നോട്ടത്തില്‍ ആര്‍ക്കും മനസ്സിലാവും... അവിടെ കളിച്ചുകൊണ്ടിരുന്ന പിള്ളാരുടെ ഇടയിലേക്ക്  അമ്മായി,  അരയന്നം കൊക്കിന്റെ കാലില്‍ കുനിഞ്ഞു നില്‍ക്കുന്നത് പോലെ  കുനിഞ്ഞു നിന്നു  അവരുടെ പിള്ളാരോട് ഉറക്കെ ചോദിച്ചു.... 
ഡാഡി വെയര്‍ ? 
പിള്ളാര്‌ കളി ഒക്കെ നിര്‍ത്തി പുള്ളിക്കാരിയെ  ഒന്ന് സൂക്ഷിച്ചു നോക്കി... ഈ അമ്മായിയുടെ പിള്ളാര്‌, ഏതാപ്പാ കോതമംഗലം എന്നും പറഞ്ഞു നില്‍ക്കുന്നു..... ഒന്നും മനസ്സിലായില്ല... ആര്‍ക്കും... വായും പൊളിച്ചു നില്‍ക്കുന്ന പിള്ളാരോട് പുള്ളിക്കാരി  വീണ്ടും....
മോനെ അച്ഛന്‍ എവിടെയാണെന്ന്
ഈ മലയാള തര്‍ജിമ ഇല്ലായിരുന്നെങ്കില്‍ ഒരു കുഴപ്പവും ഇല്ലായിരുന്നു... അച്ചന്മാര്‍ക്ക് ഇടാനുള്ള വല്ല പുതിയ ഐറ്റവും ആയിരിക്കും എന്ന് കരുതിയേനെ എല്ലാരും.. ലൈക്‌ അണ്ടര്‍ വെയര്‍ ..... തകര്‍ന്നില്ലേ.... ആ പിള്ളാര്‌ കളി നിര്‍ത്തി ഓടി അച്ഛന്‍റെ എടുക്കല്‍ ചെന്നു പറഞ്ഞു... അച്ഛാ ഇനി മേലാല്‍ മമ്മിയെ  പബ്ലിക്‌ ആയി ഇംഗ്ലീഷ് പറയിപ്പിക്കല്ലേ... പ്ലീസ്‌..... 




എന്തിനു അധികം.... എന്‍റെ സുഹൃത്തിന്റെ വായില്‍ നിന്നും വീണു എമണ്ടന്‍ സാധനം... ഇതുപോലെ ഒരു വൈകുന്നേരം... ഞങ്ങള്‍ വെടിവട്ടം മെംബേര്‍സ് ഇന്‍റെ അടുത്ത് കൊണ്ട് ഒരു വണ്ടി പാര്‍ക് ചെയ്തു... അതില്‍ നിന്നും ഒരു ഫുള്‍ ഫാമിലി ടീം ഇറങ്ങി.. കുട്ടികളെ കളിപ്പിക്കാന്‍ ഉള്ള സാധനങ്ങള്‍ ആ ചേച്ചി വണ്ടിയില്‍ നിന്നും ഇറക്കുമ്പോള്‍ അതില്‍ നിന്നും ഒരു ബോള്‍ ഒരുണ്ട് താഴേക്കു പോയി... എങ്ങനെ ഈ ഫമിലയെ ഒന്ന് മുട്ടാം എന്ന് ചിന്തിച്ചുകൊണ്ടിരുന്ന എന്‍റെ സുഹൃത്തിന്റെ തലമണ്ടയില്‍ ഈ ബോള്‍   ഒരു മറഡോണയുടെ കാലില്‍ നിന്നും ഗോള്‍ പോസ്റ്റിലേക്ക് പോയ ബോള്‍ ആയി.. വഴി കിട്ടി.... ബോള്‍ ഉരുണ്ടു പോകുന്നത് കാണേണ്ട താമസം, എന്‍റെ സുഹൃത്ത്‌ ചേച്ചിയോട് ചാടി കേറി പറഞ്ഞു..... 
എക്സ്ക്യുസ്മീ ... യുവര്‍ ബോള്‍സ് ...
ഞെളിഞ്ഞു നിന്നു ഉരുണ്ടു പോയ ബോള്‍ ഇല്‍ കൈ ചൂണ്ടി നില്‍ക്കുന എന്‍റെ സുഹൃത്തിനെ അവര്‍ നിര്‍വികാരമായി നോക്കി - എന്താടാ..... ഇവന്‍ ഉദ്ദേശിച്ചത് ? ...കൂടെയുള്ള ചേട്ടന്‍റെ മുഖം ഞങ്ങള്‍ ഒന്നേ നോക്കിയോള്ളൂ... ഞാന്‍ അപ്പോഴേ തല കിഴക്കോട്ടു തിരിച്ചു ... മറ്റു നാല് പേരുടെയും തല നാല് ദിക്കിലേക്ക് സ്വിച്ച് ഇട്ടപോലെ വെട്ടി തിരിഞ്ഞു.... ഞങ്ങളാരും ഒന്നും കേട്ടിട്ടില്ലേ എന്ന മട്ടില്‍... കൊടുക്കാന്‍ ഉള്ളത് മുഴുവന്‍ ചേച്ചിയും ചേട്ടനും അവനിട്ട് മാത്രം കൊടുത്താല്‍ മതി എന്നുള്ള ഭാവം...
അനാവശ്യമായി പ്ലൂറല്‍ ഉപയോഗിച്ചതിന്‍റെ ദൂഷ്യ ഫലം... ഇംഗ്ലീഷ് പറയുമ്പോള്‍ എസ് എന്ന അക്ഷരം അല്പം ഖനത്തില്‍ പറഞ്ഞാല്‍ നമുക്ക് ഇംഗ്ലീഷ് അറിയാം എന്ന് മറ്റുള്ളവരെ തെട്ടിധരിപ്പിക്കാം എന്ന് അവനോടു ആരോ പറഞ്ഞു കൊടുത്തിരിക്കണം... 

ഇപ്പം അടി വീഴും എന്ന് പറഞ്ഞു നില്‍ക്കുന്ന സന്ദര്‍ഭങ്ങള്‍ പോലും അസാമാന്യമായ ഇംഗ്ലീഷ് കൊണ്ട് നമുക്ക് മാറ്റിയെടുക്കാം എന്ന് ഒരിക്കല്‍ ഞങ്ങളുടെ കൂട്ടുകാരന്‍ കാണിച്ചു തന്നു... സ്വതവേ താന്‍ ഒരു ജിങ്കാപ്പി ആണെന്ന് പുള്ളിക്കൊരു ധാരണ ഉള്ളതുകൊണ്ടും മറ്റുള്ളവര്‍ ഒക്കെ തന്‍റെ കായബലത്തിനു മുന്‍പില്‍ വെറും അശു ആണെന്ന് തോന്നുന്നതുകൊണ്ടും മുഖത്ത് അല്പം ക്രൂരത പുള്ളി വിരിയിക്കും...കണ്ടാല്‍ അത്ര ആജാനബാഹു ഒന്നും അല്ലെങ്കിലും ഒള്ള ശരീരം കൊണ്ട് പുള്ളി അങ്ങ് പോലിപ്പിക്കും... കണ്ടാല്‍ ഇവന്റെ കയ്യില്‍ നിന്നും രണ്ടെണ്ണം ഞാന്‍ ഇന്ന് വാങ്ങിക്കും എന്ന് മറ്റുള്ളവര്‍ക്ക് തോന്നും... 

ഒരു ദിവസം അദ്ദേഹം കാര്‍ പാര്‍ക്ക് ചെയ്യാനു ഉള്ള ശ്രമത്തിനു ഇടയില്‍ മറ്റൊരു അറബിക് ജിങ്കാപ്പി കാര്‍ ഇട്ടു വിലങ്ങി.. ഹോണ്‍ അടിയും വണ്ടി ഇരപ്പിക്കലും കൊണ്ട് രണ്ടു പേരും പരസ്പരം വിളിക്കേണ്ട തെറി മുഴുവന്‍ വിളിച്ചു.. എന്നിട്ടും രണ്ടാളും ഇത് എന്‍റെ സ്ഥലം എന്നുള്ള അഹങ്കാരത്തില്‍ വണ്ടി ഇരപ്പിച്ചു നില്‍ക്കുന്നു... അവസാനം സഹികെട്ട് നമ്മുടെ ജിങ്കാപ്പി ഇറങ്ങി... ഇപ്പം അടി വീഴും എന്ന് കരുതി അവിടെ ചായ കുടിക്കാന്‍ മൂസാക്കടയില്‍ വന്ന സകലരും വട്ടം കൂടി.. എല്ലാരും കേള്‍ക്കെ നമ്മുടെ ജിങ്കാപ്പി അയാളോട് കലിപ്പില്‍  പറഞ്ഞു..  
Fuck Me !!!!!
ശൂം... വെടി തീര്‍ന്ന ടയര്‍ പോലെയായി നമ്മുടെ ആശാന്‍... അറബി കൊച്ചേട്ടന്‍ ഇത് കേട്ടു എന്താ ചെയ്യേണ്ടേ എന്ന് അറിയാതെ കണ്ണ് തള്ളി ഇരുന്നു... 
Fuck You എന്ന് പറയേണ്ടതിനു പകരം പറഞ്ഞത് തിരിഞ്ഞു പോയി എന്ന് എല്ലാര്ക്കും മനസ്സിലായി... ആ ഇറങ്ങിയ സ്പീഡില്‍ കാറില്‍ തിരിച്ചു കയറി നമ്മുടെ ജിങ്കാപ്പി പറഞ്ഞു... 
അവന്‍ വിരണ്ടു പോയെടാ ... നമ്മക്ക് പോയേക്കാം... 

**************************************************************************************************************************
ഒരു ചെറിയ സംശയം വായനക്കാരുമായി പങ്കു വെക്കുന്നു... 
ഒരു പോലെയുള്ള രണ്ടു പേരെ നിങ്ങള്‍ ഇരട്ടകള്‍ എന്ന് വിളിക്കും.... കുറച്ചുകൂടി എളുപ്പത്തില്‍ TWINS എന്ന് വിളിക്കും...
പക്ഷെ അത് ഒരു പോലെയുള്ള മൂന്നു പേരാണ് എങ്കിലോ ? ഇംഗ്ലീഷില്‍ എളുപ്പം നമുക്ക് പറയാം Triplets   പക്ഷെ മലയാളത്തിലോ ???        മുരട്ടകളെന്നോ  ??

24 comments:

  1. കൊള്ളാം മാഷെ

    ReplyDelete
  2. ഇങ്കിരീസ് തമാശകള്‍ പൊടിപൊടിച്ചു.:) അല്ലെങ്കിലും ചിലര്‍ക്കു
    ഉള്ളതു വെച്ചു ആഘോഷിക്കുവാന്‍ നല്ല ആവേശമായിരിക്കും..
    പൊട്ടത്തരമാണെങ്കില്‍പ്പോലും.

    ReplyDelete
  3. എനിക്കും പറ്റിയിട്ടുണ്ട് ഈ ഭാഷ കൊണ്ട് മണ്ടത്തരങ്ങള്‍

    ReplyDelete
  4. Thank you all.. for the comments...

    ReplyDelete
  5. ചിരിക്കാൻ പറ്റിയ ഇംഗ്ലീഷ്,

    ReplyDelete
  6. nannayittundu........enganeyulla pottatharangal orikkelengilum jeevithathi sambhavikkathirikkilla...............

    ReplyDelete
  7. ഇതു കലക്കി... ഇഷ്ടപ്പെട്ടു..!

    ReplyDelete
  8. നമ്മുടെ കൊച്ചു കേരളത്തിലെ ഒരു സംഭവം ഓര്‍മ്മിച്ചു പോയി.
    എന്റെ ഒരു മാന്യ സുഹൃത്തും ബിസ്സിനസ്സ്കാരനുമായ ഒരാള്‍,
    കോഴിക്കോട് ഒരു സുഹൃത്തിന്റെ കടയിലേക്ക് കയറിച്ചെന്നപ്പോള്‍ ‍,
    കൂളിംഗ് ഗ്ലാസ് മുഖത്തുനിന്നെടുത്തിട്ടു ചോദിച്ചു,
    ഹൌ ഈസ്‌ മൈ മിറര്‍ ?(How is my mirror?)
    കൊള്ളാം!

    ReplyDelete
  9. നല്ല രസം തന്നെ . അമ്പട ജിന്കാപ്പി!ഒരു സംഭവം ഓര്മ വരുന്നു ,ഒരിക്കല്‍ busstandil വെച്ച് ഒരാള്‍ ഫോണില്‍ സംസാരിക്കുകയാണ്.മറ്റുള്ളവര്‍ കേള്‍ക്കാന്‍ വേണ്ടി ഉച്ചത്തിലാണ് പുള്ളിയുടെ ഡയലോഗ്." മെയില്‍ അയച്ചാ മതി ."(അത് തന്നെ മൂന്നു തവണ പറഞ്ഞു.തനിക്കു മെയില്‍ id ഉണ്ടെന്നു എല്ലാരും കേള്കണ്ടേ .)പുള്ളി അഡ്രെസ്സ് പറഞ്ഞു കൊടുത്തതാണ് "രാജു കെ വട്ടത്തില്‍ എ യെഹൂ കുത്ത് കോം "

    ReplyDelete
  10. കൊള്ളാം മാഷെ....

    ReplyDelete
  11. മുരട്ടയല്ല.മുച്ച. അങ്ങനെയൊരു വാക്കുണ്ടെന്നാണ് എന്റെ വിശ്വാസം.ആരെങ്കിലും ഈ സംശയം ഒന്ന് ദൂരീകരിച്ചു തന്നേ...

    എഴുത്ത് കൊള്ളാം ഇഷ്ടാ...

    ReplyDelete
  12. ദീപു അടുത്ത പോസ്റ്റിനുള്ള വക ഈ കമന്റില്‍
    ഉണ്ടല്ലോ..കൊള്ളാം നിങ്ങളുടെ balls സൂഷിച്ചോ
    അടുത്ത പ്രാവശ്യം പാര്‍കില്‍ പോകുമ്പോള്‍..രസിച്ചു മാഷേ..
    ഇനിയും പോരട്ടെ...

    ReplyDelete
  13. ഹ..ഹ.. മുരട്ട അത് കൊള്ളാല്ലോ ആ പ്രയോഗം. അതുപോലെ തന്നെ സുലേഖയുടെ കമന്റ് സൂപ്പര്‍. തലതല്ലി ചിരിപ്പുച്ചു അത്.

    ReplyDelete
  14. @Sulekha :
    ഇംഗ്ലീഷില്‍ ഇനിയും ധാരാളം മണ്ടത്തരങ്ങള്‍ ഉണ്ട് , പ്രത്യേകിച്ച് കമ്പ്യൂട്ടര്‍ സംബന്ധിച്ചവ ... ആദ്യകാല കമ്പ്യൂട്ടര്‍ ക്ലാസ്സ്‌ഇല്‍ W ഇല്ലാത്ത കീ ബോര്‍ഡ്‌ ആണ് എനിക്ക് തന്നതെന്ന് പറഞ്ഞു ഞാന്‍ Faculty യോട് പരാതിപ്പെട്ടിട്ടുണ്ട്... അന്നൊക്കെ W എന്ന അക്ഷരം തപ്പി എടുക്കാന്‍ ഞാന്‍ പെടാപ്പാടു പെടുമായിരുന്നു....

    ReplyDelete
  15. @ALL,
    Thank you very much for your comments,

    ReplyDelete
  16. ചിരിക്കാതിരിക്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചു
    പക്ഷെ കണ്‍മുന്നില്‍ കാണുമ്പോലെയുള്ള വിവരണം
    അന്തോം കുന്തോം ഇല്ലാതെ ചിരിപ്പിച്ചു.കൊള്ളാം :)

    ReplyDelete
  17. വാട്ട് ഡുണ്ടു ഡൂ..
    ചിരിപ്പിക്കുവാൻ ഓരോരുത്തർ മുരട്ടു കാളയെ പോലെ ഇറങ്ങിയിരിക്കുന്നൂ...
    കൊള്ളാം ട്ടാ ഗേഡീ

    ReplyDelete
  18. ചിരിപ്പിക്കാന്‍ കഴിയുക എന്നത് വലിയ കാര്യമാണ് , നന്നായി

    ReplyDelete
  19. ഇഷ്ടപ്പെട്ടു..!

    ReplyDelete
  20. i was with our "Jinkappi ' on that day....!!!! thanx for reminding me that wonderful incident!!!!

    ReplyDelete
  21. deeps, aa global village penninte english koodi add cheyyendatharunnu!!!!!!!

    ReplyDelete