Search This Blog

Thursday, April 7, 2011

നന്മയുടെ ലോകം.....

2045 ഒക്ടോബര്‍ 8,
ചെമ്പനാട്ടെ വര്‍ഗീസിന്‍റെ മോള് കത്രീന പ്രസവിച്ചു, കുഞ്ഞിനു മൂന്നു കണ്ണ്... കേട്ടവര്‍ കേട്ടവര്‍ നെഞ്ചില്‍ കൈവച്ചു പറഞ്ഞു..
ഭഗവാനെ ശ്രീ പരമേശ്വരാ  അങ്ങ് ഇവിടെ അവതരിച്ചോ??
ദിവ്യ കുഞ്ഞിനെ കാണാന്‍ വേണ്ടി ആ നാട് മുഴുവന്‍ അങ്ങോട്ട്‌ ഓടി.. കണ്ടവര്‍ കണ്ടവര്‍ തൊഴുതു മാറി നിന്നു.. അന്ന് മുതല്‍ ചെമ്പനട്ടെ വര്‍ഗീസിന് ഒരു ഹിന്ദുത്വ ചായ്‌വ്  കണ്ടു തുടങ്ങി.. അമ്പലം കണ്ടാല്‍ അറിയാതെ നെഞ്ചില്‍ കൈവച്ചു ഈശ്വരാ എന്ന് വിളിക്കും, അമ്പലത്തിലെ പൂജകള്‍ക്കൊക്കെ സംഭാവന, നെറ്റിയില്‍ ചന്ദനക്കുറി...അങ്ങനെ വര്‍ഗീസ് മൊത്തത്തില്‍ ആളൊന്നു മാറി... അധിക നാള്‍ കഴിയുന്നതിനു മുന്‍പ് തന്നെ മറ്റൊരു വാര്‍ത്തയും ആ നാടിനെ നടുക്കി, കിഴക്കന്‍ ചെരിവിലെ ഒരു കുഞ്ഞിന്‍റെ ചെവിയും മൂക്കും വേഗത്തില്‍ വളരുന്നു... എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.. കലികാല വൈഭവം... ദേവലോകത്ത്‌ നിന്നു എല്ലാരും ഇങ്ങു പോരുവാണോ, എന്തെങ്കിലും അത്യാപത്ത്‌ വരുന്നത് തടയാന്‍ ദൈവങ്ങള്‍ എല്ലാം അവതരിക്കുവാണോ?
ഞാനടക്കം പ്രയാമായ എല്ലാവരിലും ഈ സംശയം ആണ് ആദ്യം വന്നതു... പക്ഷെ അന്നാട്ടിലെ ചില വിദ്യാ സമ്പന്നര്‍ ആയ ചെറുപ്പക്കാര്‍ ഒരു സംശയം പ്രകടിപ്പിച്ചു... ഇതൊരു ജനിതക മാറ്റത്തിന്‍റെ തുടക്കമാണോ? ഞെട്ടലോടെയാണ് ഈ സംശയം എല്ലാരും കേട്ടത്... ശരിയാവുമോ? ഏതായാലും ഇതിപ്പോള്‍ പതിവാണ്... ഈ ഗ്രാമം എന്നല്ലാ ലോകത്തിന്റെ എല്ലാ ഇടത്തും ഇതുപോലെയുള്ള വാര്‍ത്തകള്‍ പതിവായി തുടങ്ങി...
ഞാനടക്കമുള്ള പ്രായമുള്ളവര്‍ ആ ഒരു സംശയം ഒന്ന് വിശകലനം ചെയ്യാന്‍ വേണ്ടി പപ്പനാവന്റെ ചായക്കടയില്‍ കൂടി..
എടോ നമ്പൂരി, താന്‍ പറ... തനിക്കെന്തു തോന്നുന്നു...
എടാ ചെറിയാച്ചാ.. താന്‍ ശ്രദ്ധിച്ചോ എന്ന് എനിക്കറിയില്ല... എന്നാലും എനിക്ക് തോന്നുന്നത്, കാലം ചെല മാറ്റങ്ങള്‍ ഒക്കെ മനുഷ്യനില്‍ വരുത്തുന്നുണ്ട്... താന്‍ ഓര്‍ക്കുന്നോ പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ സുന്ദരിമാരായ പെണ്ണുങ്ങളെ വായിനോക്കാന്‍ വേണ്ടി നമ്മള്‍ മെനക്കെട്ട് നില്‍ക്കുന്നത്.... ആ ഒരു സൌന്ദര്യം താന്‍ കാണാറുണ്ടോ ഇപ്പോള്‍ എവിടെ എങ്കിലും? നീ പറ നമ്മുടെ ഒക്കെ കൊച്ചുമക്കള്‍ക്ക് നമ്മുടെ മക്കളുടെ അത്ര സൌന്ദര്യം ഉണ്ടോ? നല്ല ഉറപ്പുള്ള ആരോഗ്യമുള്ള ഒരു ശരീരം താന്‍ കണ്ടിട്ട് എത്ര നാള്‍ ആയി.. ഓര്‍ക്കുന്നോ പണ്ട് നമ്മള്‍ GYM ഇല്‍ പോയി പൈസ കൊടുത്തിട്ട് അന്ന് രാത്രി മുഴുവന്‍ ഹൃതിക് റോഷന്റെ ബോഡി ഉം നമ്മുടെ തലയും ആയി സ്വപ്നം കണ്ടത്.. അത് പോലെ നല്ല ബോഡി ഉള്ള ഒരു നടന്‍ ഉണ്ടോ നമുക്ക്? എന്താ ശരിയല്ലേ....
ഈ ചോദ്യം ചെറിയാച്ചന്‍നോട് ചോദിച്ചിട്ട് കൃഷ്ണപിള്ളയെ നമ്പൂരി ഒന്ന് നോക്കി... കൃഷ്ണപിള്ളയുടെ കണ്ണുകള്‍ ഈറന്‍ അണിഞ്ഞിരിക്കുന്നു... അത് തുളുമ്പി ഒഴുകാന്‍ തുടങ്ങി... കാരണം എല്ലാര്ക്കും മനസ്സിലായി... കൃഷ്ണപിള്ളയുടെ മോളും ഗര്‍ഭിണി ആണ്... അടുത്ത മാസം ആണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്.... ഒരു വൈകല്യവും ഇല്ലാതെ ഒരു കുഞ്ഞിനെ തരാന്‍ ഹിന്ദു ദൈവങ്ങളോടും, കൃസ്ത്യന്‍ ദൈവങ്ങളോടും , മുസ്ലിം ദൈവങ്ങളോടും എന്നും കൃഷ്ണപിള്ള കരഞ്ഞു പറയും... എല്ലാം ഒരു മനസ്സമാധാനത്തിന് വേണ്ടി...
ഏതായാലും ആ ചര്‍ച്ച തുടരാന്‍ ആര്‍ക്കും ഒരു താല്‍പര്യവും ഇല്ലായിരുന്നു...
ഒന്നും അങ്ങോട്ട്‌ അന്ഗീകരിക്കാന്‍ മനസ്സിന് മടി..
ഈ ലോകത്തിന്റെ നാശം മനുഷ്യന്‍റെ കൈ അബദ്ധങ്ങള്‍ കൊണ്ടാണോ... വിവേചന ബുദ്ധി ഇല്ലാതെ സമ്പാദിച്ചു കൂട്ടാനുള്ള തിരക്കില്‍ വരും തലമുറയെ നമ്മള്‍ മറന്നു പോയോ?
എല്ലാരും പരമ ഭക്തരാണ് ഇന്ന്... എല്ലാരും ഉദാര മനസ്കര്‍.... എല്ലാരും എന്ത് സഹായം ചെയ്യാനും സന്നധര്‍...
വായ്ക്കരി  ഇടാന്‍ കുടുംബത്തില്‍ ഇളം തലമുറ ഇല്ല എന്നത് തന്നെ കാരണം... ഒരു കുട്ടി ഉണ്ടാവുക എന്ന് പറഞ്ഞാല്‍ തന്നെ അത് വളരെ അപൂര്‍വ്വമാണ്... അങ്ങനെ ഉണ്ടായാല്‍ തന്നെ ജനിതക വൈകല്യങ്ങള്‍ പ്രകടം... പിന്നെ ആര്‍ക്കു വേണ്ടി ആണ് ഈ സമ്പാദ്യമെല്ലാം... ഇന്നലെ പത്രത്തിലെ തന്നെ പ്രധാന വാര്‍ത്ത മനസ്സിനെ കുളിരനിയിക്കുന്നതായിരുന്നു... സോമാലിയായിലെ പട്ടിണി മാറുന്നു... എല്ലാവര്ക്കും ഭക്ഷണം കിട്ടാന്‍ ഗവര്‍ന്മെന്റ്  സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നു.. അമേരിക്ക ആണ് സഹായത്തിനു മുന്‍ പന്തിയില്‍...
ലോകം മുഴുവന്‍ നല്ല മനുഷ്യരെ കൊണ്ട് നിറയുന്നു... മനസ്സിന് സുഖം പകരാന്‍ ഇതില്‍ കൂടുതല്‍ എന്ത് വാര്‍ത്ത ആണ് വേണ്ടത്... പണ്ട് പട്ടിണി ഇല്ലാതിരുന്ന ഒരേ ഒരു ഗ്രാമമേ ഇന്ത്യാ മഹാരാജ്യത് ഉള്ളതായി കേട്ടു കേള്‍വി ഉണ്ടായിരുന്നൊള്ളൂ..വൈക്കം ... അവിടുത്തെ ക്ഷേത്രവും വീടുകളും " അത്താഴ പഷ്‌നിക്കാരുണ്ടോ" എന്ന് വിളിച്ചു ചോദിച്ചു ഇല്ലെന്നു ഉറപ്പു വരുത്തിയ ശേഷമേ അടക്കാരോള്ളൂ..ഇന്നിപ്പോള്‍ ലോകം മുഴുവന്‍ പട്ടിണി മാറിയിരിക്കുന്നു... ഈശ്വരന്‍ ഭൂമിയില്‍ അവതരിക്കാതെ തന്നെ ലോകം നന്മയുടെ വഴിയില്‍...
പക്ഷെ നമ്മള്‍ താമസിച്ചു പോയോ....

13 comments:

  1. ദീപു,
    ഒരു പുഴ വഴി പിരിയുന്നത് പോലെ താങ്കളുടെ രചന ചിന്തയുടെ മുത്തുകള് മായി ഒഴുകി നീങ്ങുന്നത് ഞാന്‍ കണ്ടു. അഭിനന്ദനങള്‍.
    ബഷീര്‍ പണ്ട് വിശ്വ വിഖ്യാതമായ മൂക്ക് രാഷ്തൃയക്കാര്‍ക്ക് സൌജന്യ ഇരിപ്പിടം നല്‍കി. മറ്റു വിഷയങ്ങളാണ് ഇതില്‍ താന്കള്‍ ലക്‌ഷ്യം ഇട്ടിരിക്കുന്നത്. ചിന്തിക്കുന്നവര്‍ കയറി ഇരിക്കട്ടെ.കാണാം

    ReplyDelete
  2. നന്ദി നിസ്സാര്‍,
    ഈ ഒരു എഴുത്തിനു ശേഷം എനിക്ക് എഴുതാന്‍ കൈ പൊങ്ങുന്നില്ല...എന്താണെന്നറിയില്ല... ഹാസ്യമായിരുന്നു എന്‍റെ ഇഷ്ട വിഷയം (എന്‍റെ മറ്റു പോസ്റ്റുകള്‍ നോക്കിയാല്‍ മനസ്സിലാകും)... പക്ഷെ ഇങ്ങനെ ഒക്കെ എഴുതി പോയി...

    ReplyDelete
  3. ഏതു ഹാസ്യവും ഗൌരവം ഉള്ളത് ആവും ചിന്തിക്കുമ്പോള്‍
    അല്ലെ ദീപു..

    ഇത് ഒരു വലിയ പ്രശനം ആണ്...ഇപ്പോഴത്തെ
    തലമുറയ്ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നില്ല എന്നത് ഒരു പഠന
    വിധേയം ആയ വിഷയം ആയിട്ടുണ്ട്....ഇതെപ്പറ്റി കുറേക്കൂടി
    ഗൌരവം ആയി എഴുതുക..ആശയങ്ങള്‍ പങ്കു വെയ്ക്കാന്‍
    എല്ലാവരും കാണും...ആശംസകള്‍..

    ReplyDelete
  4. മുസ്ലിം ദൈവങ്ങൾ ഇല്ല. ദൈവം ഒന്നേ ഉള്ളു,അത് എല്ലാവർക്കും വേണ്ടിയാണ്‌.ഉത്തരം കിട്ടാത്ത കുറെ ദൃഷ്ടാന്തങ്ങൾ നമുക്ക കാണിച്ചു തരും ദൈവം.എന്നിട്ട് ദൈവം നമ്മെ പരീക്ഷണ വിധേയനാക്കുന്നു.
    “ചിന്തിക്കുന്നവന്‌ ദൃഷ്ടാന്തങ്ങളുണ്ട്”.

    ReplyDelete
  5. നല്ല എഴുത്ത്.
    ലോകം , മനുഷ്യന്‍ രണ്ടു മാറിയിട്ടില്ല മനുഷ്യന്റെ ചിന്ത മാത്രമാണ് മാറിയത്

    ReplyDelete
  6. ദൈവം എന്നതും ജനിതക വൈകല്യചിന്തയുടെ ഫലം എന്നു ആദ്യ ഭാഗം പുതിയ പുതിയ അവതാരങ്ങള്‍.നാല് കൈ നാല് കാല്‍,നാല് തല..
    ഇത്ഗോക്കെ പണ്ടേ പറഞ്ഞിട്ടുള്ളത്
    സോമാലിയായിലും കാസ്ര്ഗോട്ടും ദൈവങ്ങള്‍ പിറക്കുന്നു.
    വര്‍ഗീസിന് സാക്ഷ്യം കിട്ടി
    ഇനി പൂജ ആകാം
    ഗര്‍ഭപൂജ -എന്‍റെ കുഞ്ഞു ദൈവമായി പിറക്കല്ലേ
    ഒരു നേരത്തെ നിവേദ്യം ഒരുക്കിതന്നാലും വായില്ലെങ്കില്‍..
    അത് കാണാന്‍ ..
    രചന നന്ന്

    ReplyDelete
  7. നല്ല രചന
    ലോകത്തില്‍ നന്മ പിറക്കട്ടെ ...

    ReplyDelete
  8. നന്മകൾ നേരുന്നു,

    ReplyDelete
  9. ഇഷ്ടാ
    ഹാസ്യമാണ്‍ എഴുതാന്‍ നോക്കിയതെന്ന് പറഞ്ഞത് കേട്ടപ്പോ എനിക്ക് ചിരിവന്നു.
    നിങ്ങള്‍ എഴുതിയത് മൊത്തം കാര്യാമാണല്ലോ.
    പക്ഷേ നേര്‌ പരയണത് ഇപ്പം വല്യ തമാശയാണാല്ലോ.
    ആശംസകള്‍

    ReplyDelete
  10. .............എനിക്ക് തോന്നുന്നത്, കാലം ചെല മാറ്റങ്ങള്‍ ഒക്കെ മനുഷ്യനില്‍ വരുത്തുന്നുണ്ട്... താന്‍ ഓര്‍ക്കുന്നോ പണ്ട് കോട്ടയത്ത്‌ ഒരു ചെറിയ കമ്പ്യൂട്ടര്‍ സെന്ററും അവിടെ കുറെ ... അല്ലെങ്കില്‍ വേണ്ട .... അതൊക്കെ ഓര്‍ക്കാന്‍ എവിടാ സമയം ?

    ReplyDelete
    Replies
    1. ഈ പറഞ്ഞത് LCC ലെ അനൂപ്‌ ആണെങ്കില്‍... എല്ലാം ഓര്‍ക്കുന്നുണ്ട് മാഷെ... കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ദിശ മാറി ഒഴുകി പോയെന്നെ ഒള്ളു.... ഒരു പക്ഷെ ഈ മീഡിയം നമ്മളെ വീണ്ടും ഒരു തുരുത്തില്‍ എത്തിക്കും... no news.. wanted to see all... Shibu um Sajiyum idakkide chat cheyyarundu... bakki no one else...

      Delete