Search This Blog

Friday, January 27, 2012

Paradoxical (പരസ്പര വൈരുധ്യം)

മീനടം വിഷയങ്ങളില്‍  നിന്നും നമ്മള്‍ വിട്ടു പോയിട്ട് കുറച്ചു നാള്‍ ആയി... മറ്റുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ആവേശം കൊണ്ടായിക്കൂടെന്നില്ല.. സംഭവം തികച്ചും ഒരു ഗുണപാഠം ആണ് കേട്ടോ..

ഞങ്ങള്‍ സാധാരണ ഒരു മീനടംകാരന്റെ സ്കൂള്‍ പഠനം 3 ഘട്ടങ്ങള്‍ ആയിട്ടാണ് തീര്‍ക്കുന്നത്.. ഒന്നാം ക്ലാസ്സ്‌ മുതല്‍ അഞ്ചാം ക്ലാസ്സ്‌ വരെ കുറിയന്നൂര്‍ ഗവേന്മേന്റ്റ് സ്കൂള്‍ (അന്ന് ഈ സ്കൂള്‍ ഇല്‍ അഞ്ചാം ക്ലാസ്സ്‌ വരെ ഒള്ളു, ഇന്ന് കഥ ആകെ മാറി.. ഈ സ്കൂള്‍ മീനടോം ഗ്രാമത്തിന്റെ അഭിമാനം ആണ് ഇന്ന്...അതുകൊണ്ട് തകര്‍ന്ന മറ്റു സ്കൂള്‍കള്‍ ചുറ്റുവട്ടത് ഉണ്ട്), രണ്ടാം ഘട്ടം ആറും ഏഴും ക്ലാസ്സ്‌ അച്ഛന്റെ സ്കൂള്‍ എന്നറിയപ്പെടുന്ന ഇംഗ്ലീഷ് സ്കൂള്‍ (ഇംഗ്ലീഷ് മീഡിയം ഒന്നും അല്ല കേട്ടോ.. പക്ഷെ ആ പേര് എങ്ങനെ വന്നു എന്ന് എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല...), മൂന്നാം ഘട്ടം ആണ് തോട്ടക്കാട് സൈന്റ്റ്‌ തോമസ്‌ ഹൈ സ്കൂള്‍... അന്നൊക്കെ അവിടെ പത്താം ക്ലാസ്സില്‍ ഒക്കെ പഠിക്കുന്നത് നല്ല കട്ടി മീശയും നല്ല കട്ട ബോഡി യും ഉള്ള ഘടാഘടിയന്‍ മാരായ ചേട്ടന്മാര്‍ ആരുന്നു.. (പിന്നീട് ഞാന്‍ പത്താം ക്ലാസ്സില്‍ ചെന്നപ്പോള്‍ ആണ് ഇതിന്‍റെ രഹസ്യം മനസ്സിലായത്... ആ ചേട്ടന്മാര്‍ എല്ലാം എന്‍റെ കൂടെയും പത്താം ക്ലാസ്സില്‍ വീണ്ടും പഠിച്ചു) ...
ഈ ഹൈ സ്കൂളില്‍ ഞങ്ങള്‍ കുറച്ചു പേര്‍ എട്ടാം ക്ലാസ്സിലേക്ക് അഡ്മിഷന്‍ എടുത്തു പഠനം നടക്കുന്ന സമയം.. ഒന്നാം ക്ലാസ്സ്‌ മുതല്‍ ഉള്ള കൂട്ടുകാര്‍ കൂടെ ഉള്ളതുകൊണ്ട് കളിക്കാനും മറ്റും ആ ചേട്ടന്മാരോട് മുട്ടേണ്ടി വന്നില്ല... ഉച്ചക്ക് 10 മിനിറ്റ് കൊണ്ട് ചോറൂണ് കഴിച്ചു കളിയ്ക്കാന്‍ ഇറങ്ങും... കിളിതട്ടാണ് പ്രധാന വിനോദം.. പിന്നെ അവിടെ ചില പറമ്പിന്റെ മൂലയില്‍ ചില ചേട്ടന്മാര്‍ ചില ചെറിയ പുസ്തകങ്ങള്‍ കൂട്ടം കൂടി ഇരുന്നു വായിക്കുന്നുണ്ടാവും.. കുറെ കഴിഞ്ഞാണ് അങ്ങോട്ടുള്ള പ്രവേശനം അവര്‍ തന്നത്.. അതൊക്കെ അന്നത്തെ പുതിയ അറിവുകള്‍ ആയിരുന്നു.. മനുഷ്യന്‍റെ സ്ത്രീ പുരുഷ സങ്കല്‍പ്പങ്ങളുടെ പണ്ടാരം  അടക്കല്‍ എന്ന് വേണമെങ്കില്‍ പറയാം...
  
അങ്ങനെ ഹൈ സ്കൂളിലെ ആദ്യത്തെ പരീക്ഷ ഓണത്തിന് എഴുതാന്‍ പതിവ് പോലെ രാവിലെ അമ്പലത്തില്‍ പോയി പ്രാര്‍ഥിച്ചു. എല്ലാ പിള്ളാരും ഈ സമയം പ്രാര്‍ത്ഥിക്കുന്നത്‌ തീര്‍ച്ച ആയും ഇങ്ങനെ തന്നെ ആരിക്കും..."എന്‍റെ ദൈവമേ എല്ലാം ഈസി ആയ ചോദ്യങ്ങളെ പരീക്ഷക്ക്‌ വരാവൂ... ഞാന്‍ പഠിച്ച ഭാഗത്ത്‌ നിന്നും മാത്രം ചോദ്യങ്ങള്‍ വരാവൂ..." എന്നിങ്ങനെ പോകും.. ഞങ്ങള്‍ എട്ടാം ക്ലാസ്സ്‌ കുഞ്ഞന്മാര്‍ പത്താം ക്ലാസ്സ്‌ ചേട്ടന്മാരുടെ ഇടയില്‍ ആയിരുന്നു സ്ഥാനം പരീക്ഷക്ക്‌.. അവരുടെ കലാപരിപാടികള്‍ കണ്ടു കണ്ണ് തള്ളി പോയ എനിക്ക് പരീക്ഷ നേരെ ചൊവ്വേ എഴുതാന്‍ പറ്റിയില്ല.. കോപ്പി അടി എന്ന മഹത്തായ അടവുകളുടെ പല വെര്‍ഷന്‍ ഉം കാണാന്‍ പറ്റി. അപ്പോളാണ് ഒരു ചേട്ടന്‍ എന്‍റെ ബഞ്ചില്‍ ഇരുന്നു എഴുതുന്ന മറ്റൊരു ചേട്ടനെ സഹായിക്കാന്‍ തുണ്ട് എറിഞ്ഞു കൊടുത്തത്.. അത് നേരെ വന്നു വീണത് എന്‍റെ കയ്യില്‍.. പഠിച്ചു കൊണ്ടുപോയ പാഠങ്ങള്‍ ഒന്നും അധികം ഇല്ലാതെ സങ്കടപ്പെട്ടു ഇരിക്കുമ്പോളാണ് ഇവന്മാരുടെ ഈ കലാപരിപാടി.. ഇതൊരു കടുത്ത തെറ്റ് തന്നെ ആണ്.. പ്രതികരിക്കുക തന്നെ... ആ തുണ്ട് എടുത്തു നേരെ അവിടെ പരീക്ഷക്ക്‌ നിന്ന examinor ന്‍റെ കയ്യില്‍ കൊടുത്തിട്ട് ആ ചേട്ടനെ ചൂണ്ടി കാണിച്ചു പറഞ്ഞു.. അയാള്‍ ആണ് ഇത് കൊണ്ടുവന്നത്..
പൂച്ച കണ്ണുള്ള ആ അധ്യാപകനെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.. ആ തുണ്ട് ചുരുട്ടി കൂട്ടി വെളിയിലോട്ട്‌ വലിച്ചൊരു ഏറു.. എന്നിട്ട് എന്‍റെ നേരെ...
ഞാന്‍ പിന്നെ ഇവിടെ എന്ന പഴത്തിനു നില്‍ക്കുവാ, നീ നിന്‍റെ പണി ചെയ്‌താല്‍ മതി കേട്ടോ... മര്യാദക്ക് പോയിരുന്നു പരീക്ഷ എഴുതിക്കോളൂ.. ശൂ !!!!!!..ആവേശം ഒക്കെ തണുത്തുറഞ്ഞു... അപ്പോള്‍ പരീക്ഷക്ക്‌ കോപ്പി അടിക്കുന്നത് ഇവിടെ  തെറ്റല്ലേ !!!!
പരീക്ഷ കഴിഞ്ഞപ്പോള്‍ ചേട്ടന്മാരൊക്കെ എന്നെ അങ്ങ് പൊതിഞ്ഞു... അറിയാന്‍ മേലാത്ത പല തെറികളും അന്ന് ആദ്യമായി കേട്ടു. പേടിച്ചു കരച്ചിലിന്റെ വക്കോളം എത്തിയ എന്നെ പിന്നെ ഒരു സഹൃദയനായ ചേട്ടന്‍ ആണ് രക്ഷ പെടുത്തിയത്....
പിന്നെ മറ്റൊരു മുന്നറിയിപ്പ് കിട്ടുന്ന വരെ ഈ അധ്യാപകന്‍റെ ഉപദേശം സിരസ്സാ വഹിച്ചു കോപ്പി അടി എന്ന മഹത്തായ കല അഭ്യസിച്ചു... ആ മുന്നറിയിപ്പ് ഒരു ഒന്നോന്നെര മുന്നറിയിപ്പാരുന്നു. സംഭവം ഡിഗ്രി സെക്കന്റ്‌ ഇയര്‍ പഠിക്കുമ്പോളാണ്. ഫിസിക്സ്‌ പരീക്ഷ നടക്കുന്നു...എന്‍റെ ആന്‍സര്‍ ഷീറ്റ് മുന്‍പില്‍ ഇരുന്ന കൂട്ടുകാരന്‍ വാരി വലിച്ചു എഴിതിക്കൊണ്ട് ഇരിക്കുമ്പോളാണ് പിടി വീഴുന്നത്.. ആ കഷണ്ടി തല ഉള്ള അധ്യാപകനും എന്‍റെ ശത്രു ആയി.. എന്‍റെ പേപ്പര്‍ നോക്കി എഴുതിക്കൊണ്ട് ഇരുന്ന സുഹൃത്തിനെ അദ്ദേഹം അപ്പോള്‍ തന്നെ പുറത്താക്കി.. എന്നിട്ട് എന്നെ കൊണ്ട് ആ ഹാള്‍ ടിക്കറ്റ്‌ ന്‍റെ പുറകില്‍ ഉള്ള മുഴുവന്‍ നിര്‍ദ്ദേശങ്ങളും വായിപ്പിച്ചു.. എന്നിട്ട് പറഞ്ഞു..
മനസ്സിലായോ.. കോപ്പി അടിക്കുന്നതുപോലെ തന്നെ തെറ്റാണു കോപ്പി അടിക്കാന്‍ സഹായിക്കുന്നതും. അപ്പോള്‍ ഞാന്‍ പ്രിന്‍സിപ്പല്‍ നെ വിളിക്കണോ അതോ താന്‍ പരീക്ഷ നിര്‍ത്തി ഇറങ്ങുന്നോ ??  ഇറങ്ങി...
പരസ്പര വൈരുദ്യം...രണ്ടും അധ്യാപകര്‍... അവര്‍ക്ക് തോന്നുമ്പോള്‍ തോന്നുനത് ശരി...
എന്തിനു അധികം
നമ്മുടെ മലയാളം ഭാഷയില്‍ തന്നെ ഇഷ്ടം പോലെ ഉദാഹരണങ്ങള്‍ ഉണ്ടല്ലോ ഈ പരസ്പര വൈരുധ്യങ്ങള്‍ക്ക്..
അമ്മ.... എത്ര നല്ല വാക്ക്...
നന്മ .... എത്ര നല്ല വാക്ക്...
എന്നാലോ..
അവന്റെ അമ്മേടെ നന്മ !!!!!!!!!!    തീര്‍ന്നില്ലേ...

2 comments:

  1. പലരും പ്രതികരിക്കുന്നത് അപ്പോഴത്തെ
    മനോഭാവം അനുസരിച്ച് ആവും...അധ്യാപകന്‍
    ശ്രദ്ധിക്കാത്ത ഒരു കാര്യം കണ്ടു പിടിച്ചതിന്റെ ജാള്യത ആദ്യം..

    പിന്നത്തെ കാര്യം... അതല്ലേ ശരി...തെറ്റ് ചെയ്യാന്‍
    സഹായിക്കുന്നവനും തെറ്റുകാരന്‍ തന്നെ...മീനടം
    കഥകള്‍ ഇനിയും പോരട്ടെ....

    ReplyDelete